Breaking News

കനകമല തീര്‍ത്ഥാടനം സമാപിച്ചു,പൊന്‍പണം മലയിറക്കി

കനകമല കുരിശുമുടിയില്‍ നിന്ന് പൊന്‍പണം മലയിറക്കുന്നു
കനകമല കുരിശുമുടിയില്‍ നിന്ന് പൊന്‍പണം മലയിറക്കുന്നു

കനകമല : 77-ാമത് കനകമല കുരിശുമുടി തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് മാര്‍തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന തിരുനാള്‍ ആഘോഷിച്ചു. കുരിശുമുടിയില്‍ നടന്ന ദിവ്യബലിക്കും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജിന്റോ പെരേപ്പാടന്‍, ഫാ. റോബിന്‍ കുഴിഞ്ഞാലില്‍, ഫാ. സിന്റോ മാടവന എന്നിവര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച നടന്നു.

തീര്‍ത്ഥാടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പൊന്‍പണം മലയിറക്കു്‌നന ചടങ്ങും നടന്നു. 51 കുടങ്ങളില്‍ നിറച്ചാണ് പൊന്‍പണം മലയിറക്കി അടിവാരം പള്ളിയിലെത്തിച്ചത്. തുടര്‍ന്ന് ഭക്തര്‍ക്ക് നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു. പരിപാടികള്‍ക്ക് ് തീര്‍ത്ഥാടനകേന്ദ്രം വികാരി ഫാ. ആന്റോ ജി ആലപ്പാട്ട്, കൈക്കാരന്മാരായ പോള്‍സന്‍ കുയിലാടന്‍, ഷോജന്‍ ഡി.വിതയത്തില്‍, സിജോയ് പാറയ്ക്കല്‍, ഷാജു വെളിയന്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, ഷിബു പഴയേടത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!