Breaking News

ഓട്ടിസം ദിനാചരണവും ബോധവത്കരണ പരിപാടികളും

Pressmeetകൊടകര:ലോക ഓട്ടിസം ദിനമായ ശനിയാഴ്ച പേരാമ്പ്ര ഹീല്‍ ഓട്ടിസം സെന്ററില്‍ ദിനാചരണവും ബോധവത്കരണ പരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്ന കേന്ദ്രത്തില്‍ നാല്‍പതോളം കുട്ടികള്‍ എത്തുന്നുണ്ട്. കുട്ടികളുടെ കലാഅവതരണങ്ങളും ഉണ്ടാകും.

ശനിയാഴ്ച രാവിലെ 10ന് ഇന്നസെന്റ് എം.പി. ദിനാചരണം ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസ്സി എം.എല്‍.എ. അതിഥിയാകും.കൊടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിയ്ക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് കരിമുണ്ടയ്ക്കല്‍, ഡയറക്ടര്‍ ഡോ. ദിദി ജോര്‍ജ്ജ്,പി.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!