Breaking News

മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി

KDA Madya virudha Samithy Nivedanam to District Collectorകൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കൊടകരയിലെ നാഷണല്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് കൊടകര പഞ്ചായത്തില്‍ നിന്നു തന്നെ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ജില്ലാകളക്ടര്‍, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കൈമാറി.

മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ കൊടകര പഞ്ചായത്തിലെ ആയിരക്കണക്കിന് നാട്ടുകാരുടെ ഒപ്പുകള്‍ ശേഖരിച്ചാണ് നിവേദനം കൈമാറിയത്. ഇതോടൊപ്പം തന്നെ മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രി, വകുപ്പ്തല സെക്രട്ടറി എന്നിവര്‍ക്കുള്ള നിവേദനം തപാല്‍വഴിയും അയച്ചു.

നാഷണല്‍ ഹൈവേകളിലുള്ള ബീവറേജ് ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് ബീവറേജ് ഔട്ട്‌ലെറ്റ് മനകുളങ്ങരയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും, നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വീണ്ടും പഴയ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിക്കുകയും, ഈ ബീവറേജ് വീണ്ടും പഞ്ചായത്തിലെ തന്നെ മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ കൊടകര പഞ്ചായത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!