Breaking News

കൊടകരയിലെ ബൈക്ക്‌മോഷണം; അഞ്ചംഗസംഘം അറസ്റ്റില്‍

Bikemoshanamകൊടകര: വിലയേറിയ ആഡംബര ബൈക്ക് മോഷ്ടിച്ച് പാര്‍ട്‌സുകളാക്കി വില്‍പ്പന നടത്തിയ അഞ്ചംഗസംഘത്തെ കൊടകര സി.ഐ. സി.യൂസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. കിഴക്കേകോടാലി നടുവത്ത് വിഷ്ണു, വെല്ലപ്പാടി പള്ളത്താട് പ്രവീണ്‍, മറ്റത്തൂര്‍ ചവറക്കാട്ടില്‍ ആദിത്യന്‍, വെളളിക്കുളങ്ങര വെള്ളാങ്കല്ലൂക്കാരന്‍ ഷെബിന്‍, കൊളത്തൂര്‍ അറയ്ക്കല്‍ വിമല്‍ എന്നിരാണ് അറസ്റ്റിലായത്.

കഴിഞ്ഞ കൊടകര ഷഷ്ഠിദിവസം പുലര്‍ച്ചെ കൊടകര മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്ക്‌ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് പാര്‍ട്‌സുകളാക്കി വില്‍പ്പന നടത്തുകയായിരുന്നു. പെരുമ്പിലാവ് ആറ്റുപുറത്ത് ഷാഹുല്‍ എന്നയാളഉടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!