Breaking News

കനകമല കുരിശുമുടി തീര്‍ഥാടനത്തിന് ഞായറാഴ്ച തുടക്കം

kanakamalaകനകമല : കനകമല മാര്‍ത്തോമ കുരിശുമുടി തീര്‍ഥാടനത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന്ഭാരവാഹികള്‍ കൊടകരയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട രൂപത പ്രഥമമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ തെളിയിച്ച മാര്‍ത്തോമാദീപം  ശ്ലീഹ രക്തസാക്ഷിത്വം വഹിച്ച ചിന്നമലയിലെ കബറിടത്തില്‍ നിന്നും കേരളത്തിലുടനീളം സഞ്ചരിച്ച് ഒല്ലൂരിലെ വിശുദ്ധ ഏവുപ്രാസ്യമ്മയുടെ കബറിടത്തില്‍ നിന്നും ഞായറാഴ്ച വൈകീട്ട് 5 ന് കനകമല തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേരും.

തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കുരുശുമുടി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. 12,13, 14 തീയതികളില്‍ കനകമല കണ്‍വെന്‍ഷന്‍ നടക്കും. മാര്‍ച്ച് 20 നാണ് മഹാതീര്‍ഥാടനം.  പത്രസമ്മേളനത്തില്‍ ഫാ.ആന്റോ ജി ആലപ്പാട്ട്, ഷോജന്‍ വിതയത്തില്‍, ഷിജു പഴേടത്തുപറമ്പില്‍, ബിജു ചുള്ളി, ജോസ് കറുകുറ്റിക്കാരന്‍, ജോസ് കുയിലാടന്‍, വര്‍ഗീസ് കള്ളിയത്തുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!