Breaking News

വെള്ളിക്കുളങ്ങര നരസിംഹമൂര്‍ത്തിക്ഷേത്രത്തില്‍ കാവടി മഹോത്സവം

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ഹിന്ദുസമാജം ശ്രീനരസിംഹമൂര്‍ത്തിക്ഷേത്രത്തിലെ കാവടി മഹോത്സവം 6,7 തീയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 5 ന് വൈകീട്ട് 8 ന് ചുനക്കര കലാസമിതിയുടെ നാടന്‍പാട്ടുകള്‍, 6 ന് രാവിലെ 5.30 ന് നിര്‍മാല്യം, 6 ന് ഗണപതിഹോമം, ഉച്ചക്ക് 12.30 മുതല്‍ വിവിധകാവിടസംഘങ്ങളുടെ കൂടിയാട്ടം, വൈകീട്ട് 8 ന് ടൗണ്‍സെററിന്റെ ആഭിമുഖ്യത്തില്‍  താലം വരവ്, 7.30 ന് ആകാശവിസ്മയം, 8 ന് നാടകം, രാത്രി 12 ന് കാവടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്ന് കൂട്ടയാട്ടം എന്നിവയാണ് പരിപാടികള്‍.

കിഴക്കുംമുറി, കോളനി, പടിഞ്ഞാട്ടുംമുറി, കട്ടിപ്പൊക്കം, ടൗണ്‍ എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഏര്‍ണോര്മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി തട്ടായത്തുമനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രഭരണസമിതി സെക്രട്ടറി പ്രഭാകരന്‍ കല്ലുംപുറം, ജോ.സെക്രട്ടറി രാധാകൃഷ്ണന്‍ മേയ്ക്കാടന്‍, ട്രഷറര്‍ വിബിന്‍ കല്ലുംപുറം, അമല്‍കൃഷ്ണ ശൂനിപ്പറമ്പില്‍, അഭിജിത്ത് ഐനിക്കാടന്‍, അഖില്‍ മേക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!