Breaking News

ആനപ്പാന്തം കോളനി നിവാസികള്‍ക്ക് ആശ്വാസമായി വനംവകുപ്പിന്റെ സമ്മാനം

FORESTവെള്ളിക്കുളങ്ങര: വനവികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി വനസംരക്ഷണസമിതികള്‍ക്ക് ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി വാഹനത്തിന്റേയും കോളനിയില്‍ സാമൂഹികപഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ശാസ്താംപൂവം കമ്മ്യൂണിറ്റി ഹാളില്‍ ചാലക്കുടി ഡി.എഫ്.ഒ സുനീല്‍പമിഡി നിര്‍വഹിച്ചു. കോളനി ഊരുമൂപ്പന്‍ കെ.എം. നടരാജന്‍ അധ്യക്ഷത വഹിച്ചു.

വനവിഭവശേഖരണത്തിനിടെ ആനയുടെ ചവിട്ടേറ്റു മരണപ്പെട്ട ഗോപാലന്‍ എന്ന ആളുടെ വിധവ മരുതമ്മക്ക് മൂന്നുലക്ഷംരൂപയുടെ ധനസഹായവിതരണം അസി.ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്‌ററ് ആര്‍.കീര്‍ത്തി നിര്‍വഹിച്ചു. പാചകവാതകവിതരണത്തിന്റെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബീന നന്ദകുമാര്‍ നിര്‍വഹിച്ചു. പഠനോപകരണവിതരണം പഞ്ചായത്തംഗം ജോയ്കാവുങ്ങല്‍ നിര്‍വഹിച്ചു. ആനപ്പാന്തം കാരിക്കടവ് ആദിവാസികോളനിയിലെ പഠനം നിര്‍ത്തിയ അംഗങ്ങള്‍ക്ക് തുടര്‍വിദ്യാഭ്യാസപാഠ്യപദ്ധതിയും സര്‍ക്കാര്‍സര്‍വീസില്‍ ജോലി ലഭിക്കുന്നതിന് പരിശീലനവും ഡ്രൈവിങ്ങ് പരിശീലനവും സാക്ഷരതാക്ലാസുകളും കമ്പ്യൂട്ടര്‍പരിശീലനവും സാമൂഹികപഠനകേന്ദ്രത്തിലൂടെ കോളനിനിവാസികള്‍ക്കള്‍ക്ക് ഇനി ലഭ്യമാകും.

മറ്റത്തൂര്‍ പഞ്ചായത്തംഗം പി.എസ്.പ്രശാന്ത്, പരിയാരം റേഞ്ച് ഓഫീസര്‍ ടി.പി.ശ്രീകുമാര്‍, പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ ആര്‍.ഡെല്‍റ്റോമറോക്കി, ചെട്ടിക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുമുസ്‌കറിയ, ചായ്പപ്ന്‍കുഴി സ്റ്റേഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ വി.വിജയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ.ദേവാനന്ദന്‍, ഡിവിഷന്‍ കോഡിനേറ്റര്‍ പി.ആര്‍.സതീഷ്‌കുമാര്‍,ടി.എസ്.മാത്യു , പി.സി.ശ്രീനി, എ.കെ.രാമചന്ദ്രന്‍, എം.കെ.ചന്ദ്രന്‍, ആര്‍.ശേഖര്‍, എസ്.എല്‍.ശ്രീലാജ് എന്നിവര്‍ പ്രസംഗിച്ചു.

വനവിഭവശേഖരണത്തിന് വാഹനമായി
വെള്ളിക്കുളങ്ങര: ആനപ്പാന്തം ആദിവാസികോളനിയില്‍ വനവിഭവശേഖരണത്തിനും അവ വിപണിയിലെത്തിക്കുന്നതിനും കാല്‍നടയായി കാതങ്ങളോളം കാടുകയറയിറങ്ങിയ കാടര്‍വിഭാഗത്തിന്റെ ദുരിതത്തിന് ശാശ്വതപരിഹാരമായി വനം വകുപ്പ് സമ്മാനിക്കുന്ന വാഹനത്തിന്റെ താക്കോല്‍ദാനം ചാലക്കുടി ഡി.എഫ്.ഒ സുനീല്‍പമിഡി ആദിവാസികള്‍ക്ക് കൈമാറി.

വനംവകുപ്പും പട്ടികവര്‍ഗവികസനവകുപ്പുമായി ചേര്‍ന്ന് ഇവര്‍ക്ക് വാഹനം നല്‍കുന്നത്. വാഹനത്തിന്റെ ഇന്ധനങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടും വനം വകുപ്പ് നല്‍കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആദിവാസികള്‍ക്ക് ആശുപത്രികളില്‍ എത്താനും വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യത്തിനുമൊക്കെയായി മറ്റൊരു വാഹനം കൂടി നല്‍കുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!