Breaking News

ജീവന് ഭീഷണിയായി മറ്റത്തൂരിലെ ടെലിഫോണ്‍പോസ്റ്റ്

postaccidentKDA Obit Subhash 51മറ്റത്തൂര്‍ : വെളളിക്കുളങ്ങര-കൊടകര പൊതുമാരാമത്തുറോഡില്‍ മറ്റത്തൂര്‍കുന്ന് റേഷന്‍കടക്കുസമീപത്തെ ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റ് യാത്രക്കാര്‍ക്ക് ജീവന് ഭീഷണിയാകുന്നു. മറ്റത്തൂര്‍കുന്ന് മുപ്‌ളിയം മഠപ്പിള്ളിക്കാവ് ശിവക്ഷേത്രത്തിലെ ഉത്സവം കണ്ടു ഭാര്യയുമായി ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. കൊടകര മറ്റത്തൂര്‍ കാവനാട് ഇല്ലത്തുപറമ്പില്‍ മാധവന്‍ മകന്‍ സുഭാഷ് (51) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 9 മണിയോടെ മറ്റത്തൂര്‍ക്കുന്നിലാണ് അപകടം. മറ്റത്തൂര്‍കുന്ന് കള്ളുഷാപ്പിനുസമീപത്തെ ടെലിഫോണ്‍പോസ്റ്റിലാണ് ബൈക്കിടിച്ചത്. അപ കടത്തില്‍ സുഭാഷിന്റെ ഭാര്യ ബിന്ദുവിന് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്ന ഉടനെ കൊടകര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടി സ്വകാര്യ ആശുപത്രിയിലേക്കും ് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. അമ്മ : സരോജിനി. മക്കള്‍ : അജയ്, അശ്വിന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!