Breaking News

12.5 ഏക്കറില്‍ പോന്നു വിളയിച്ച്‌ യുവാക്കളുടെ കൂട്ടായ്മയായ പുലരി പുരുഷസ്വയം സഹായസംഘം

KDA Koythulsavam
പുലരി പുരുഷസ്വയം സഹായ സംഘം തരിശായ പാടത്ത് ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

മറ്റത്തൂര്‍ : ”യുവത്വം ഗ്രാമ നന്മയ്ക്ക്” എന്ന സന്ദേശം പ്രാവര്‍ത്തിക മാക്കുന്നതിനുവേണ്ടി മറ്റത്തൂര്‍ പഞ്ചായത്തിലെ 19 -ാം വാര്‍ഡിലെ 19 യുവാക്കളുടെ കൂട്ടായ്മയായ പുലരി പുരുഷസ്വയം സഹായ സംഘം തരിശായി കിടന്ന 12.5 ഏക്കര്‍ പാടത്ത് ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനി, സീരിയല്‍ ആര്‍ട്ടിസ്റ്റ് അനൂപ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് മെമ്പര്‍ ജിനി മുരളി, വാര്‍ഡ് മെമ്പര്‍ ജയ ഉണ്ണികൃഷ്ണന്‍, കൃഷി ഓഫീസര്‍ സി. സുരേഷ്, അസി. കൃഷി ഓഫീസര്‍ നന്ദകുമാര്‍, കൃഷിഭവന്‍ അംഗം അഖില്‍, പാടശേഖരസമിതി സെക്രട്ടറി സുരേഷ് പൂയ്യത്ത്, പുലരി പ്രസിഡന്റ് അനീഷ് കെ.വി., പുലരി സെക്രട്ടറി ഷാജു പി.എന്‍. തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!