കൊടകര : മറ്റത്തൂര്‍ക്കുന്ന് 3220 നമ്പര്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള എച്ച്.ആര്.ഡി. (ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ്) സെല്‍ ”ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ടുമെന്റും കരയോഗപ്രവര്ത്തനവും” എന്ന വിഷയത്തില്‍ അര്‍ദ്ധദിന സെമിനാര്‍ സംഘടിപ്പിച്ചു.
മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, എച്ച്.ആര്.ഡി. കോര്‍ഡിനേറ്റര്‍ ആര്. ബാലകൃഷ്ണന്, സുനില്‍ കെ. മേനോന്, രാമന് നായര്‍ എന്നിവര്‍ സംസാരിച്ചു.