Breaking News

വോട്ടര്‍ ദിനാഘോഷം നടത്തി

VOTTERമറ്റത്തൂര്‍ : ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള മറ്റത്തൂര്‍ വില്ലേജ് തല ആഘോഷം തിങ്കളാഴ്ച്ച മറ്റത്തൂര്‍ കൃഷിഭവന്‍ ഹാളില്‍ നടന്നു. ചടങ്ങില്‍ വെള്ളിക്കുളങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്.സുബിന്‍ സമ്മിതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡു വിതരണവും നടത്തി.

മറ്റത്തൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീ.ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. ബി.എല്‍.ഒ മാരായ സിജി.ഇ.പി ഷീബ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. 139,140,141 എന്നീ ബൂത്തുകളിലെ വോട്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ബി.എല്‍.ഒ പ്രദീപ് ചൂരക്കാടന്‍ സ്വാഗതവും മറ്റത്തൂര്‍ വില്ലേജ് സ്റ്റാഫ് സഹീര്‍ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!