Breaking News

സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ഗണിത ശില്‍പശാല നടന്നു

Sahrdaya Ganitha Silpashaala Picsകൊടകര: സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ഹയര്‍ സെക്കറി സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകദിന ശില്‍പശാല നടത്തി. കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ശില്‍പശാല കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സഹൃദയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍
ഫാ. ഡോ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷനായിരുന്നു.

പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവി, അക്കാദമിക് ഡയറക്ടര്‍ ഡോ. എം.എസ്. ജയദേവ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു. 120-ഓളം അംഗങ്ങള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. അധ്യാപകര്‍ക്ക് നൂതനമായ ഗണിത ശാസ്ത്ര സോഫ്റ്റ്‌വെയറായ ‘മാത്-ലാബ്’-ല്‍ പരിശീലനം നല്കി. ‘ഗണിത ശാസ്ത്രത്തിലെ കൗതുകകരമായ വസ്തുതകള്‍’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും ഗണിത സംബന്ധമായ ക്വിസ് മത്സരവും നടത്തി. വിജയികള്‍ക്ക് ഫാ. ഡോ. ആന്റു ആലപ്പാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!