Breaking News

മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ സൗണ്ട് സിസ്റ്റം ഉദ്ഘാടനവും കിഡ്‌സ് ഫെസ്റ്റും നടത്തി

KDA Mattathur GLP School Sound System
മറ്റത്തൂര്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനവും, കിഡ്‌സ് ഫെസ്റ്റും, നേഴ്‌സറി കലോത്സവവും പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

മറ്റത്തൂര്‍ : സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനവും, കിഡ്‌സ് ഫെസ്റ്റും, നേഴ്‌സറി കലോത്സവവും പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ സി.ജി. സിനി ടീച്ചര്‍, മോഹനന്‍ ചള്ളിയില്‍, ഷീല തിലകന്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, സി.കെ. ഗോപിനാഥ്, ഷീല വിപിനചന്ദ്രന്‍, ചാലക്കുടി എ.ഇ.ഒ. കെ.വി. ശശി, കൊടകര ബി.പി.ഒ. കെ. നന്ദകുമാര്‍, പി.ആര്‍. സതി, ജോസ് മാത്യു, പി.വി. പൗലോസ് മാസ്റ്റര്‍, ടി. സുഭാഷ്, നസീമ ബീഗം, പ്രിന്‍സി ജോജു, ബിന്ദു രതീഷ് , സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഒ.ആര്‍. നാരായണന്‍കുട്ടി മാസ്റ്റര്‍, കെ.വി. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗാനന്തരം അയല്‍പക്ക അംഗന്‍വാടികളിലെ കുട്ടികളുടെയും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!