Breaking News

സിവില്‍ സര്‍വീസ് സ്റ്റുഡന്‍സ് കോര്‍ണറും ഡിഗ്രി പഠനത്തോടൊപ്പമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളുടെയും ഉദ്ഘാടനം

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ശ്രീ. ബി.എസ്. വാരിയര്‍ ഉദ്ഘാടനം ചെയ്യുന്നു. മോണ്‍. സെബാസ്റ്റിയന്‍ മാളിയേക്കല്‍, അസോ.എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ആന്റണി, കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വകുപ്പുമേധാവിയും ഡീനുമായ ഡോ. കെ.ബി പവിത്രന്‍ എന്നിവര്‍ സമീപം
കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ശ്രീ. ബി.എസ്. വാരിയര്‍ ഉദ്ഘാടനം ചെയ്യുന്നു. മോണ്‍. സെബാസ്റ്റിയന്‍ മാളിയേക്കല്‍, അസോ.എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ആന്റണി, കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വകുപ്പുമേധാവിയും ഡീനുമായ ഡോ. കെ.ബി പവിത്രന്‍ എന്നിവര്‍ സമീപം

കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനായി കോളേജ് ലൈബ്രറിയോടനുബന്ധിച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കാവശ്യമായ അഞ്ഞൂറോളം പുസ്തകങ്ങളുടെയും നാല്പതോളം മാഗസിനുകളും ഉള്‍പ്പെടുന്ന പ്രത്യേക സിവില്‍ സര്‍വീസ് സ്റ്റുഡന്‍സ് കോര്‍ണറിന്റെ ഉദ്ഘാടനം പ്രശസ്ത കരിയര്‍ ഗുരു ശ്രീ. ബി.സ്. വാരിയര്‍ നിര്‍വ്വഹിച്ചു.

കുട്ടികള്‍ കോളേജു ക്ലാസുകളില്‍ പഠിക്കുന്ന സമയത്ത് തന്നെ സിവില്‍ സര്‍വീസ് പോലുള്ള പരീക്ഷകള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്ന സഹൃദയ കോളേജിന്റെ ഉദ്യമങ്ങളെ ശ്രീ. വാരിയര്‍ ശ്ലാഘിച്ചു. സഹൃദയ കോളേജില്‍ ഡിഗ്രി/ പിജി പഠനത്തോടൊപ്പം കരിക്കുലത്തിന്റെ ഭാഗമായി വിവിധ മത്സരപരീക്ഷകളായ പി എസ് സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ബാങ്ക് പരീക്ഷകള്‍, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് എന്നിവ നടത്തപ്പെടുന്നുണ്ട്. കൂടാതെ സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പുതുതായി ആരംഭിച്ച ബി.കോം പ്ലസ് ചാര്‍ട്ടേജ് അക്കൗണ്ടന്‍സി കോഴ്‌സിന്റെയും ബി.കോം/ ബിബിഎ പ്ലസ് കമ്പനി സെക്രട്ടറി കോഴ്‌സുകളുടേയും ഉദ്ഘാടനവും ശ്രീ. വാരിയര്‍ നിര്‍വ്വഹിച്ചു.

ഡിഗ്രി പഠനത്തോടൊപ്പമുള്ള പ്രൊഫണല്‍ കോഴ്‌സുകള്‍ കുട്ടികളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുകയും അവസരങ്ങളുടെ ലോകത്തിലേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുമെന്ന് ശ്രീ. വാരിയര്‍ പ്രസ്താവിച്ചു. കാലിക്കട്ട് യൂണിവേഴ്‌സിറ്റി ബി.കോം/ ബിബിഎ പഠനത്തോടൊപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി കോഴ്‌സുകള്‍ പഠിക്കുവാനുള്ള സൗകര്യം ടി കോളേജില്‍ ലഭ്യമാണ്. ഉദ്ഘാടനത്തിനുശേഷം ശ്രീ. ബി.എസ്. വാരിയര്‍ നയിച്ച കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!