കനകമല : 77-ാമത് കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടനത്തിനൊരുക്കമായി നടത്തിവരുന്ന മാര്‍ തോമ ദീപപ്രയാണം തമിഴ്‌നാട്ടിലെ കുനിയമുത്തൂര്‍ സെന്റ് മാര്‍ക്ക് ദേവാലയം പുളിങ്കുളം സെന്റ് ആന്റണീസ് ദേവാലയം രാമനാഥപുരം കത്തീഡ്രല്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ച് അഞ്ചാംഘട്ടം പൂര്‍ത്തിയാക്കി.
രാമനാഥപുരം രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ പോള്‍ ആലപ്പാട്ട് പിതാവിന്റെ നേതൃത്വത്തില്‍ മാര്‍ തോമദീപപ്രയാണത്തിന് വന്‍ സ്വീകരണം നല്‍കി. ഏഴ് ഘട്ടങ്ങളിലായി നടത്തിവരുന്ന മാര്‍തോമ ദീപപ്രയാണത്തിന് കനകമല തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ട്, കൈക്കാരന്‍ ഷോജന്‍ ഡി വിതയത്തില്‍, ദീപശിഖപ്രയാണം കണ്‍വീനര്‍ ബിജു ചുള്ളി, ജോസ് കറുകുറ്റിക്കാരന്‍, തോമസ് പുല്ലോക്കാരന്‍, സി. ട്രീസ നിരപ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ത്ഥാടനം ഫെബ്രുവരി 7ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും.