Breaking News

കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

KDA Don Bosco School Varshikamകൊടകര : കൊടകര ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിലെ 68-ാം വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി യോഗം ഉദ്ഘാടനം ചെയ്തു. പാവനാത്മ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ രഞ്ജന അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടി വിദ്യാഭ്യാസ ജില്ലാഓഫീസര്‍ ടെസ്സി എം.വി. ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. കൊടകര ഫൊറോന പള്ളി അസി. വികാരി റോബി താളിപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ സംഗീത, വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍, മുന്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ സ്റ്റെല്ല ഗ്രെയ്‌സ്, പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണംമ്പിള്ളി, എം.പി.ടി.എ. പ്രസിഡന്റ് ലത ശശികുമാര്‍, സ്റ്റാഫ് പ്രതിനിധി എല്‍സി ആന്റണി, സ്‌കൂള്‍ ലീഡര്‍ കുമാരി ഗ്രീഷ്മ പി.ഡി., സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ ജാന്‍സി ടി.ഡി., സി.വി. മേരി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!