കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ കരിയര്‍ ഗുരു ബി.എസ്.വാര്യരുടെ നേതൃത്വത്തില്‍ 16 ന് രാവിലെ 10 മുതല്‍ കരിയര്‍ ഗൈഡന്‍സ് നടത്തുന്നു. പഠനത്തിന് സാമ്പത്തികസഹായമായി സ്കോള്‍ഷിപ്പ് പദ്ധതിയും കോളേജില്‍ സംഘടിപ്പിക്കുന്നു.
അന്നേദിവസം ഉച്ചതിരിഞ്ഞ് സ്കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും നടത്തും. 16 ന് രാവിലെ 8 മുതല്‍ കൊടകര ,ആളൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബസ് സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് കോളേജ് മാനേജര്‍ സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ഡോ.എബ്രഹാം വല്ലത്ത്, ജോജിജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.