Breaking News

കാര്‍ഷികവെബ്‌സൈറ്റുമായി യുവകര്‍ഷകന്‍ ; ആസൂത്രിതകൃഷി ആവേശമാകുന്നു

fbpostമററത്തൂര്‍ : ഓണ്‍ലൈന്‍ വിപണിയില്‍ ഫ്രെഷ്പച്ചക്കറികളുമായി സജീവസാന്നിധ്യമാകുകയാണ് മലയോരഗ്രാമമായ മററത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് സ്വദേശിയായ യുവകര്‍ഷകനും കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐ.ടി വിദഗ്ദനുമായ പി.എസ് പ്രദീപ് .ഗുണമേന്‍മയുള്ള കാര്‍ഷിക വിളകള്‍ നേരിട്ട് ഉപഭോക്താവിന് നല്‍കുന്ന ഈ നൂതനപച്ചക്കറി വിപണന രീതി കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.

വ്യത്യസ്തതരം പച്ചക്കറികള്‍ ആസൂത്രിതമായി ഗുണമേന്‍മയിലൂടെ ജൈവരീതിയില്‍ കൃഷിചെയ്ത് കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന ആസൂത്രിതകൃഷിയില്‍ പ്രദീപും സുഹൃത്തുക്കളും ഏറെ സന്തോഷത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പ്രദീപ് ആരംഭിച്ച http://www.farmersfz.com/ എന്ന കാര്‍ഷികവെബ്‌സൈറ്റ് ഇന്ന് തരംഗമാണ്. പ്രൊ.സി.രവീന്ദ്രനാഥ് എം.എല്‍.എ ആയിരുന്നു വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മറ്റത്തൂര്‍പഞ്ചായത്തിലെ യുവാക്കളും ഈ വ്യത്യസ്തമായ കാര്‍ഷികവൃത്തിയിലേക്കു തിരിഞ്ഞിരിക്കയാണ്.

മലയോരഗ്രാമമായ മറ്റത്തൂരിലെ കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന പച്ചക്കറികള്‍ പ്രദീപിന്റെ നേതൃത്വത്തില്‍തന്നെ പാക്ക് ചെയ്ത് കൃത്യമായി ഇന്‍ഫോപാര്‍ക്കിലെ ആവശ്യക്കാര്‍ക്ക് നല്‍കികൊണ്ടിരിക്കുന്നു. മററത്തൂര്‍ ഗ്രാമപഞ്ചായത്തംഗവും പ്രദീപിന്റെ ബന്ധുവുമായ പി.എസ്.അംബുജാക്ഷന്‍, നാട്ടുകാരായ വളപ്പില്‍ കുട്ടന്‍ നായര്‍, ജോണ്‍തോമസ് എന്നിവരുടെ ഏറെ സഹകരണത്തോടെയാണ് ഈ കാര്‍ഷികകൂട്ടായ്മ ശ്രദ്ദേയമാകുന്നത്.എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ്.

ആസൂത്രിതകൃഷിരീതിയുമായി ബന്ധപ്പെട്ട് കൃഷിവകുപ്പും ലേബര്‍ സൊസൈറ്റിയും സംയുക്തമായി നാളെ ഉച്ചതിരിഞ്ഞ് 2 ന് മറ്റത്തൂര്‍ കൃഷിഭവന്‍ ഓഫീസില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മററത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാറില്‍ കൃത്യതകൃഷി, ജൈവകൃഷി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് കെ.എസ്.സിനോജ്, കോടാലി വി..എഫ്.സി.കെ പ്രസിഡണ്ട് സി.കെ.പീതാംബരന്‍, പരിസ്ഥിതി സൗഹൃദകൃഷിജേതാവ് ടിബിന്‍ പാറക്കല്‍ എന്നിവരെ ആദരിക്കും.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!