Breaking News

ആസൂത്രിതകൃഷി സെമിനാര്‍ 14 ന് മറ്റത്തൂര്‍ കൃഷിഭവന്‍ ഓഫീസില്‍

മറ്റത്തൂര്‍ : മററത്തൂര്‍ കൃഷിവകുപ്പും ലേബര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആസൂത്രിത കൃഷി സെമിനാര്‍ 14 ന് ഉച്ചതിരിഞ്ഞ് 2 ന് മറ്റത്തൂര്‍ കൃഷിഭവന്‍ ഓഫീസില്‍ സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മററത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ അധ്യക്ഷത വഹിക്കും. വ്യത്യസ്തതരം പച്ചക്കറികള്‍ ആസൂത്രിതമായി ഗുണമേന്‍മയിലൂടെ ജൈവരീതിയില്‍ കൃഷിചെയ്ത് കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതാണ് ആസൂത്രിത കൃഷി.

കൃത്യതകൃഷി, ജൈവകൃഷി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് കെ.എസ്.സിനോജ്, കോടാലി വി..എഫ്.സി.കെ പ്രസിഡണ്ട് സി.കെ.പീതാംബരന്‍, പരിസ്ഥിതി സൗഹൃദകൃഷിജേതാവ് ടിബിന്‍ പാറക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഫ്രഷ്പച്ചക്കറിയുടെ ഓണ്‍ലൈന്‍ വിപണനം നടത്തുന്ന കാക്കനാട്ട് ഇന്‍ഫോപാര്‍ക്കിലെ ഐ.ടി വിദഗ്ദന്‍ പി.എസ്.പ്രദീപ്, മററത്തൂര്‍ ഗ്രാമപഞ്ചായത്തംഗം പി.എസ്.അംബുജാക്ഷന്‍, വളപ്പില്‍ കുട്ടന്‍ നായര്‍, ജോണ്‍തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!