Breaking News

മനക്കുളങ്ങരയില്‍ പെണ്‍വാണിഭം; 6പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ 3സ്ത്രീകളും 3യുവാക്കളും

മനക്കുളങ്ങര : മനക്കുളങ്ങരയില്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. വീട് വാടകയ്‌ക്കെടുത്ത് താമസിയ്ക്കുന്ന പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശിനി തേമാലിപ്പറമ്പില്‍ ഷീബ (35),ഷീബയോടൊപ്പം വീട്ടിലുണ്ടായിരുന്ന കൊടകര കാവില്‍ മാഞ്ചേരി വീട്ടില്‍ സുലേഖ (33),വെള്ളങ്ങല്ലൂര്‍ കൊറ്റനെല്ലൂര്‍ കുന്നത്ത് വീട്ടില്‍ ജാനകി (55),ഇടപാടിനായി എത്തിയിരുന്ന പാലക്കാട് എലപ്പുള്ളി സ്വദേശി ചന്ദ്രവിഹാറില്‍ അനീഷ്‌കുമാര്‍ (28),കൊരട്ടി മംഗലശ്ശേരി ചിറയ്ക്കല്‍ വീട്ടില്‍ സുഗതന്‍ (40),നാലുകെട്ട് പാലപ്പിള്ളി അരുളിപ്പറമ്പില്‍ ഷിജോന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ എസ്.പി ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു വാടക വീടു കേന്ദ്രീകരിച്ചു പോലീസ് പരിശോധന. പ്രതികളില്‍ നിന്നും മൊബൈല്‍ഫോണുകളും ആയിരക്കണക്കിനു രൂപയും പിടിച്ചെടുത്തു. കൂടാതെ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും കസ്റ്റഡിയിലുണ്ട്.

ഭര്‍ത്താവും കുട്ടികളുമുണ്ടെന്നും ഭര്‍ത്താവിന് കോഴിക്കോട് ജോലിയാണെന്നും വീട്ടുടമസ്ഥനെ ധരിപ്പിച്ചാണ് ഷീബ വീട് വാടകക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീടും പരിസരവും ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുടുംബമായി താമസിക്കുന്നുവെന്ന നിലക്കാണ് ഇടപാടുകള്‍ നടത്തിവന്നിരുന്നത്. സൈലോ കാര്‍, ബുള്ളറ്റ്, 10,000 രൂപ, 7 മൊബൈല്‍ ഫോണ്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൊടകര സി.ഐ. സി. സുന്ദരന്‍, എസ്.ഐ. കെ.എസ്. സന്തീപ്, അഡീഷണല്‍ എസ്.ഐ. ഗോപി, സി.പി.ഒ. മാരായ ഷാജു, ജോസഫ്, സുരേഷ്, വനിത സിപിഒ സുനിത എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!