Breaking News

”ബാങ്കിങ്ങിന്റെ പുതുസാദ്ധ്യതകള്‍” ശില്‍പ്പശാല സംഘടിപ്പിച്ചു

KDA Career Guaidance Anandapuram Schoolകൊടകര : വരും വര്‍ഷങ്ങളില്‍ ഏറ്റവുമധികം തൊഴില്‍ പ്രദാനം ചെയ്യുന്ന ബാങ്കിങ്ങ് മേഖലയിലെ അനന്തസാദ്ധ്യതകളെപ്പറ്റി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്ന് മണ്ണൂത്തി കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലെ കോ-ഓപ്പറേഷന്‍ ബാങ്കിങ്ങ് ആന്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. മോളി ജോസഫ് അഭിപ്രായപ്പെട്ടു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ക്ലബ് സംഘടിപ്പിച്ച ”ബാങ്കിങ്ങിന്റെ പുതുസാദ്ധ്യതകള്‍” എന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ബി. സജീവ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ.എ. മനോഹരന്‍, സി.പി. ജോബി, ഡോ. സംഗീത കെ. പ്രതാപ്, സ്‌കൂള്‍ ചെയര്‍മാന്‍ കെ.എന്‍. അജിത്ത് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന പതിനഞ്ചംഗ ടീമാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം കൊടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!