Breaking News

ഗുരുവായൂര്‍-പുനലൂര്‍ തീവണ്ടിക്കു സ്വീകരണം നല്‍കി.

Train@Nellayi

കൊടകര: നെല്ലായി റെയില്‍വേ സ്‌റ്റേഷനി ല്‍ ഗുരുവായൂര്‍-പുനലൂര്‍ തീവണ്ടിക്കു നാട്ടുകാരും, പാസഞ്ചേഴ്‌സ് അസോസിയേഷനും റെയില്‍വേ സ്‌റ്റേഷന്‍ സംരക്ഷണ സമിതിയും കൂടി
ചേര്‍ന്ന് സ്വീകരണം നല്‍കി. പറപ്പുക്കര പഞ്ചായത്തിലെയും ഇരിഞാലകുട ബ്ലോക്ക് പഞ്ചായത്തിലെയും ഏക റെയില്‍വേ സ്‌റ്റേഷ ന്‍ ആയ നെല്ല്‌ലായി ല്‍ ഈ തീവണ്ടിക്കു സ്‌റ്റോപ്പ് ലഭിക്കുക വഴി
മുരിയാട്,പറപ്പുക്കര പഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളില്‍ പെട്ട വിവിധ പ്രദേശങ്ങളിലെയും സാധാരണ ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ചെലവു കുറഞ്ഞ രീതിയില്‍ കോട്ടയം വഴി കൊല്ലം വരെയും തുടര്‍ന്ന് പുനലൂര്‍ തിരുവനന്തപുരം ഭാഗത്തേക്കും യാത്ര ചെയ്യുന്നതിന് ഏറെ സഹായകരമാണ്.

ഇതോടനുബന്ധിച്ച് നെല്ലായില്‍ നിറുത്തുന്ന ട്രെയിനുകളുടെ സമയ വിവരവും
തൊട്ടടുത്ത സ്‌റ്റേഷനുകളില്‍ നിറുത്തുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനും തിരിച്ചു നെല്ലായില്‍ വരുന്നതിനും ഉപകാര പ്രദമായ സമയങ്ങള്‍, നെല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന ബസ്സുകളുടെ സമയം, നെല്ലായി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള ചില ഓട്ടോ െ്രെഡവര്‍ മാരുടെ മൊബൈല്‍ നമ്പര്‍, 139 ഉപയോഗിച്ചു കൊണ്ടുള്ള സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശുഭയാത്രാ എന്ന പോക്കറ്റ് ബുക്കിന്റെ പ്രകാശനവും നടന്നു. റെയില്‍വേ സ്‌റ്റേഷ ന്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. പുതുകാട് എം എ ല്‍ എ സി രവീന്ദ്രനാഥ് ട്രെയിനിനെ സ്വീകരിച്ച് ശുഭയാത്രയുടെ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇരിഞാലകുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മനോജ്കുമാ ര്‍, പരപ്പുക്കര
പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ എന്നിവര്‍ ലഘുലേഖ എറ്റു വാങ്ങി. ചടങ്ങില്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍. വി. പ്രസാദ് പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!