Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ അരിവഴിപാട് സമര്‍പ്പണം നടത്തി

Arisamarppanamകൊടകര : കനകമല മാര്‍തോമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അരിവഴിപാട് സമര്‍പ്പണം ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ പിതാവ് നിര്‍വ്വഹിച്ചു. തീര്‍ത്ഥാടനം കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ടിനോടൊപ്പം നൂറ് കണക്കിന് ഭക്തര്‍ അരി സമര്‍പ്പണം നടത്തി. തീര്‍ത്ഥാടനനാളുകളില്‍ കുരിശുമുടിയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കുന്നതിനാണ് ഈ അരി ഉപയോഗിക്കുക.

പരിപാടികള്‍ക്ക് കൈക്കാരന്മാരായ പോള്‍സണ്‍ കുയിലാടന്‍, ഷോജന്‍ ഡി വിതയത്തില്‍, ഷാജു വെളിയന്‍, സിജോയ് പാറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ഷിബു പഴയേടത്തുപറമ്പില്‍, തീര്‍ത്ഥാടനം കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!