Breaking News

വിമല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങി

JaivaPachakkariവെള്ളികുളങ്ങര : വിമല ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. സ്‌കൂള്‍ വളപ്പില്‍ ഒരു ഏക്കര്‍ സ്ഥലത്ത് മറ്റത്തൂര്‍ കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി നടത്തുന്നത്. വെണ്ട, പയര്‍, ചീര, മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങിയ വേനലവധിക്കാലപച്ചക്കറികളാണ് കൃഷിയിറക്കുന്നത്.

എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ 10 ഗ്രൂപ്പുകളാക്കി തിരിച്ചാണ് കൃഷി ഗ്രൂപ്പുകളെ തെരഞ്ഞെടുത്തിട്ടുള്ളത്. സ്‌കൂള്‍ ജൈവകൃഷി പരിപാലനം എന്ന വിഷയത്തില്‍ മറ്റത്തൂര്‍ കൃഷി ഓഫീസര്‍ സി. സുരേഷ് ക്ലാസെടുത്തു. സ്‌കൂള്‍ മാനേജര്‍ രാമചന്ദ്രന്‍ പള്ളത്തേരി അധ്യക്ഷനായി. പ്രധാന അധ്യാപിക എന്‍.വി. തങ്കമണി, സ്‌കൂള്‍ എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് നാരായണന്‍ കുട്ടി പാലക്കല്‍, സ്റ്റാഫ് സെക്രട്ടറി കെ.എ. ഷെര്‍ലി, കണ്‍വീനര്‍ ടി.ബി. ബിബി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!