Breaking News

പഞ്ചായത്തംഗങ്ങള്‍ക്ക് സ്വീകരണവും കുടുംബസംഗമവും നടത്തി

Anumodhanamകൊടകര : സമന്വയ സാംസ്‌കാരിക സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ കൊടകര ഗ്രാമപഞ്ചായത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്തംഗങ്ങള്‍ക്ക് സ്വീകരണവും, കുടുംബസംഗമവും നടത്തി. ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വി. വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ചു.

എസ്.എസ്.എല്‍.സി. വിദ്യാഭ്യാസ അവാര്‍ഡ് ദാനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും, പ്ലസ് ടു വിദ്യാഭ്യാസ അവാര്‍ഡ് ദാനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദനും നിര്‍വ്വഹിച്ചു. പുതിയജനപ്രതിനിധികളെ ജോസ് മാത്യൂ ഊക്കന്‍ അനുമോദിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സുധ , ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.വി. പ്രജിത്ത്, എം.ഡി. നാരായണന്‍, മിനി ദാസന്‍, സമന്വയ ഭാരവാഹികളായ ഷാജുമോന്‍ വട്ടേക്കാട് , പി. നാരായണന്‍കുട്ടി, എസ്.കെ. ഗോപി, കരുത്തി ജോസഫ്, കെ. മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!