Breaking News

നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്തദാനക്യാമ്പ് നടത്തി

നന്തിക്കര സ്‌കൂളില്‍ നടന്ന രക്തദാനക്യാമ്പില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോയ് കാവുങ്കല്‍ രക്തം നല്കുന്നു.
നന്തിക്കര സ്‌കൂളില്‍ നടന്ന രക്തദാനക്യാമ്പില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോയ് കാവുങ്കല്‍ രക്തം നല്കുന്നു.

കൊടകര :’ നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും തൃശ്ശൂര്‍ ഐ.എം.എ. ബ്ലഡ് ബാങ്കിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അദ്ധ്യക്ഷത വഹിച്ചു. 100 ല്‍ കൂടുതല്‍ തവണ രക്തദാനം നിര്‍വ്വഹിച്ചുള്ളതും ഇപ്പോള്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ജോയ് കാവുങ്കല്‍ യോഗം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഗവ.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ഷാലിന്‍ ചന്ദ്ര, വാര്‍ഡ് മെമ്പര്‍ കെ.കെ. രാജന്‍, എസ്.എം.സി. ചെയര്‍മാന്‍ എം.ആര്‍. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. ഐ.എം.എ. യുടെ ഡോക്ടര്‍ ബാബു പാറയ്ക്കല്‍ രക്തദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സന്ദേശം നല്‍കി. ഈ മഹായജ്ഞത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 48 ദാതാക്കള്‍ രക്തം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!