Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ അഖിലകേരള ദീപപ്രയാണം ഉദ്ഘാടനം ചെയ്തു.

കനകമല മാര്‍തോമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മാര്‍ തോമ ദീപം തെളിയിച്ചുകൊണ്ട് ദീപശിഖ കണ്‍വീനര്‍ ബിജു ചുള്ളിക്ക് കൈമാറി അഖിലകേരള ദീപപ്രയാണം ഉദ്ഘാടം ചെയ്യുന്നു.
കനകമല മാര്‍തോമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മാര്‍ തോമ ദീപം തെളിയിച്ചുകൊണ്ട് ദീപശിഖ കണ്‍വീനര്‍ ബിജു ചുള്ളിക്ക് കൈമാറി അഖിലകേരള ദീപപ്രയാണം ഉദ്ഘാടം ചെയ്യുന്നു.

കൊടകര : കനകമല മാര്‍ തോമ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തില്‍ 77-ാമത് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നോമ്പുകാല തീര്‍ത്ഥാടനത്തിനൊരുക്കമായി ഇടവകയിലെ യൂണിറ്റ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പതിനാല് ദീപങ്ങള്‍ പള്ളിയങ്കണത്തില്‍ എത്തിച്ചേരുകയും തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മാര്‍ തോമ ദീപം തെളിയിച്ച് ദീപപ്രയാണം കണ്‍വീനര്‍ ബിജു ചുള്ളിക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

രാവിലെ 6.30 ന് ഉള്ള വിശുദ്ധ കുര്‍ബ്ബാനക്ക് പിതാവും തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ടും കാര്‍മ്മികത്വം വഹിച്ചു. രാവിലെ 11 ന് കുരിശുമുടിയില്‍ ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ക്ലെമന്റ് ചിറയത്ത് ഭാരതപ്രവേശന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയും, നൊവേനയും തിരുശേഷിപ്പ് വണക്കവും നടന്നു. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം വെഞ്ചിരിക്കലും നടത്തി. പരിപാടികള്‍ക്ക് കൈക്കാരന്മാരായ പോള്‍സണ്‍ കുയിലാടന്‍, ഷോജന്‍ ഡി വിതയത്തില്‍, സിജോയ് പാറക്കല്‍, ഷാജു വെളിയന്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ഷിബു പഴയേടത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!