Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം 25ന് ആഘോഷിക്കും

Karthikaകൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം 25 ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ചെ 3 ന് പള്ളിയുണര്‍ത്തല്‍, 4 ന് അഷ്ടപദി, 6 ന് ഉഷപൂജ, 8.30 ന് ശ്രീഭൂതബലി, ശിവേലി, പഞ്ചാരിമേളം, ഉച്ചക്ക് 12 ന് കളഭം, 12.30 ന് അക്ഷരശ്ലോകസദസ്സ്, ഉച്ചതിരിഞ്ഞ് 2.30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് ധ്രുവം മേളം, 6 ന് തൃപ്രയാര്‍ ശരവണരാജനും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, 6.30 ന് ദീപാരാധന, 7 ന് മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്, 7.30 ന് കേളി, പറ്റ്, 8ന് കുടുംബികളുടെ താലിവരവ്, 9 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ‘മേരാ നാം ജോക്കര്‍’നാടകം, രാത്രി 1 ന് കാര്‍ത്തിക വിളക്ക്, വിളക്കാചാരം.

കേളി, പഞ്ചവാദ്യം, മേളം, സാംബവനൃത്തം, മുടിയാട്ടം, എന്നിവയാണ് പരിപാടികള്‍. എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരക്കും. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി ജന.കണ്‍വീനറര്‍ പി.കൃഷ്ണകുമാര്‍, ദേവസ്വം പ്രസിഡണ്ട് ഇ.കൃഷ്ണന്‍നായര്‍, സെക്രട്ടറി ഇ.രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് ടി.ശിവന്‍, കമ്മിറ്റിയംഗം എം.കെ.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!