Breaking News

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സഹൃദയ യൂത്ത് ഫെസ്റ്റ്

YouthFestകൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സഹൃദയ യൂത്ത് ഫെസ്റ്റ് 2015 ന്റെ ഉദ്ഘാടനം കേരള സോള്‍വെന്റ് ആന്‍ഡ് എക്‌സ്ട്രാക്ഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.സി. പോള്‍ നിര്‍വഹിച്ചു. സഹൃദയ കോളേജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ മാളിയേക്കല്‍, അസോ. എക്‌സി. ഡയറക്ടര്‍ റവ. ഫാദര്‍ ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ആന്റണി, ഡയറക്ടര്‍ ഡോ. സുമ പൗലോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഫെസ്റ്റില്‍ ബെസ്റ്റ് മാനേജര്‍, മാര്‍ക്കറ്റിങ്ങ് ഗെയിം, ബിസിനസ് ക്വിസ്, ഫിനാന്‍സ് ഗെയിം, കോര്‍പ്പറേറ്റ് വോക്ക്, ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം , ഗണിതശാസ്ത്ര പഠന വിഷയ അവതരണം തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

സമാപനസമ്മേളനത്തോടനുബന്ധിച്ച് ലോക റെക്കോര്‍ഡ് വിന്നര്‍ മനോഹര്‍, മാജിക് ഡാന്‍സര്‍ അഷ്‌കര്‍ കലാഭവന്‍, ഏഷ്യാനെറ്റ് കോമഡി താരം രാജേഷ് കടവന്ത്ര എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍ഡ്യൂഷന്‍സ് എന്ന കലാപരിപാടിയും ഉണ്ടായിരുന്നു. സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പ്ലെയ്‌സ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ ജോബ് എക്‌സ്‌പോ സംഘടിപ്പിച്ചു .ടിസിഎസ്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് മുതലായ പന്ത്രണ്ടോളം കമ്പനികളാണ് ജോബ് എക്‌സ്‌പോ ഒരുക്കുന്നത്. ജോബ് എക്‌സ്‌പോ 13 ന് സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!