Breaking News

ലൂര്‍ദുപുരം ഗവ യുപി സ്‌കൂളില്‍ സലിം അലി ജന്മദിനാചരണം

snakeലൂര്‍ദുപുരം ഗവ യുപി സ്‌കൂളില്‍ സലിം അലി ജന്മദിനാചരണത്തോടനുബന്ധിച്ച് ദേശീയ പക്ഷി നിരീക്ഷണ ദിനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റെജി ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ഗിരിജാസദാനന്ദന്‍ ആദ്യക്ഷയായി . ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ വളപ്പിലെ ഒന്നര ഏക്കര്‍ സ്ഥലത്തെ സ്വാഭാവിക വനത്തിനു ഡോ .എ പി ജെ അബ്ദുള്‍ കലാം ജൈവ വൈവിധ്യ ഉദ്യാനം എന്ന് നാമകരണം നടത്തി .

വന്യ ജീവി പരിസ്ഥിതി പ്രവര്‍ത്തകന്‍ സേവ്യര്‍ എല്‍തുരുത്ത് പാമ്പുകളെ പരിചയപ്പെടുത്തി ക്‌ളാസ് എടുത്തു .വെള്ളികുളങ്ങര ഫോറെസ്റ്റ് റെഞ്ച് ഓഫീസര്‍ എ റഹിം കുട്ടി ജൈവ വൈവിധ്യ രെജിസ്റ്റര്‍ പ്രകാശനം ചെയ്തു .ചാലക്കുടി ഉപ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ വി ശശി ,ബി പി ഒ കെ നന്ദകുമാര്‍ ,മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സുബിത വിനോദ്കുമാര്‍ ,വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദാലി കുയിലാടന്‍ എ ആര്‍ പ്രകാശന്‍ ജോണ്‍ ഔസേഫ് ഇ എസ് അബ്ദുല്‍ റഹിം ,പി വര്‍ക്കി വി കെ വാസന്തി ,അലീഷ കെ ദേവസ്യ ,കെ പി രമണി എന്നിവര്‍ സംസാരിച്ചു പ്രധാനാധ്യാപിക പി കെ അംബുജം സ്വാഗതവും ടി കെ ബിന്ദ്യ നന്ദിയും പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!