Breaking News

കൊടകരയുടെ ദേശീയോത്സവത്തിന് കൊടിയേറി; ഇനി ആകാംഷയുടെ നാളുകള്‍

kodiyettamകൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിന്റെ കീഴേടമായ കുന്നതൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് കൊടിയേറി. കുന്നതൃക്കോവില്‍ കുന്നിന്‍ മുകളിലെ സുബ്രഹ്മണ്യക്ഷേത്രനടയില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. പൂനിലാര്‍ക്കാവ് ദേവസ്വം ഭാരവാഹികളായ ഇ. കൃഷ്ണന്‍ നായര്‍, ഇളയത്ത് രവീന്ദ്രന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.17നാണ് ഷഷ്ഠി ആഘോഷം.

19 കാവടി സെറ്റുകളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കുക. ഷഷ്ഠി ദിനത്തില്‍ രാവിലെ 11ന് ആദ്യ സെറ്റായ വിശ്വബ്രാഹ്മണസമാജം പൂനിലാര്‍ക്കാവ് ദേവീക്ഷത്ര നടപ്പുരയിലെത്തുന്നതോടെ കാവടിയാട്ടത്തിന് തുടക്കമാകും. ആദിഥേയ സെറ്റ് ഇവരെ നടപ്പുരയില്‍ വന്ന് ആനയിച്ചുകൊണ്ടു വരുന്ന കീഴ് വഴക്കം ഇക്കുറിയും ഉണ്ടാകും. തുടര്‍ന്ന് 19 സെറ്റുകളും ഊഴമനുസരിച്ച് നടപ്പുരയില്‍ പ്രവേശിക്കും. വൈകീട്ട് 5 മണിയോടെ അവസാന സെറ്റും നടപ്പുരയിലെത്തി ആടിതിമര്‍ക്കും. ഇതോടെ പകല്‍ കാവടി ആഘോഷം സമാപിക്കും.

രാത്രി പതിനൊന്നരയോടെയാണ് രാത്രിക്കാവടിക്ക് തുടക്കമാകുക. തുടര്‍ന്ന് പകല്‍ക്കാവടിയുടെ ക്രമത്തില്‍ തന്നെ രാത്രിക്കാവടിയാട്ടവും നടക്കും. ബുധനാഴ്ച പുലര്‍ച്ചെ 5 മണിവരെ കാവടിസെറ്റുകള്‍ വന്നുകൊണ്ടിക്കും. വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ്.കരയോഗം, പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ് കാവുംതറ, മരുത്തോംപിള്ളി പുലയര്‍ സമുദായം, കുംഭാര സമുദായം, ഉളുമ്പത്തുകുന്ന്, ഗാന്ധിനഗര്‍, തെക്കുമുറി യുവജനസംഘം, പുലിപ്പാറക്കുന്ന് യുവജനസംഘം, കൊടകരടൗണ്‍, അഴകം യുവജനസംഘം, വഴിയമ്പലം യുവസംഗമം, ഫ്രണ്ട്‌സ് കലാവേദി വല്ലപ്പാടി, പുത്തുക്കാവ് യുവതരംഗം, കാരൂര്‍ അരുണോദയം യുവജനസംഘം, ഗാന്ധിനഗര്‍ ഏകലവ്യ തുടങ്ങിയ കാവടിസംഘങ്ങളാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!