കൊടകര: സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 12 മുതല്‍ യൂത്ത്ഫെസ്റ്റ് നടക്കും. 12 ന് രാവിലെ 9.30 ന് കേരള സോള്‍വെന്റ് ആന്റ് എക്സ്ട്രാക്ഷന്‍ ലിമിറ്റഡ് എം.ഡി. എം.സി.പോള്‍ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ സെബാസ്റ്റ്യന്‍ മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി നൂറോളം കോളേജുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും.
മാനേജ്മെന്റ്ഫെസ്റ്റ്,് സയന്‍സ് ഫെസ്റ്റ്, ജോബ് എക്സ്പോ, കള്‍ച്ചറല്‍ ഫെസ്റ്റ് എന്നിങ്ങനെയാണ് സംഘടിപ്പിച്ചിട്ടുള്ളത14 ന് നടക്കുന്ന സമാപന സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. അന്നേദിവസം വൈകീട്ട് 6 ന് സംഗീതജ്ഞന് സ്ററീഫന്‍ ദേവസ്സിയും സംഗീതസംവിധായകന് അല്ഫോന്സും നയിക്കുന്ന സംഗീതഎം.രഞ്ജിത്ത് വിരുന്ന് ഉണ്ടാകും. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ.ആന്റണി, ഡയറക്ടര്‍ ഡോ.സുമ പൗലോസ്,എം.രഞ്ജിത്ത്, പോള്‍ കെ ആന്റണി, ആല്വിന് മോസഫ് എന്നിവര്‍ പങ്കെടുത്തു.