കൊടകര: വിവേകാനന്ദ എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ദീപാവലിയോടനുബന്ധിച്ച് ചൊവാഴ്ച വൈകീട്ട് 3 ന് നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്കൂളില്‍ കുടുംബസംഗമ നടക്കും. കല്യാണ്‍ ഡെവലപ്പേഴ്സ് എം.ഡി. ടി.എസ്.കല്യാണരാമന് ഉദ്ഘാടനം ചെയ്യും. എന്‍.പി മുരളി അധ്യക്ഷത വഹിക്കും. കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എല്‍.സി, പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ ട്രസ്റ്റ് അംഗങ്ങളുടെ മക്കളെ എസ്.എന്‍.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദന് അനുമോദിക്കും. പത്രസമ്മേളനത്തില്‍ ടി.സി.സേതുമാധവന്, ഇ.പി. ബിനീഷ്, ടി.എം.കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.