Breaking News

കൊടകരയുടെ ദേശീയോത്സവത്തിന് ബുധനാഴ്ച്ച കൊടികയറും

കൊടകര:കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന്റെ കൊടിയേറ്റം ബുധനാഴ്ച്ച രാവിലെ 8.30 ന് നടക്കും. പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ കീഴേടമായ കുന്നത്തൃക്കോവിലില്‍ ദേവസ്വം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് കൊടിയേറ്റുക. കൊടിയേറ്റത്തിനുശേഷം ക്ഷേത്രത്തില്‍ കളഭാഴിഭേകം നടക്കും. കൂടാതെ ഷഷ്ഠിവരെ ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി അറയ്ക്കല്‍മനയ്ക്കല്‍ മുരളീകൃഷ്ണ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 17 നാണ് ഇക്കുറി ഷഷ്ഠി.

വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ്. കാവുംതറ, മരത്തംപിള്ളി പുലയര്‍ സമാജം, കുമ്പാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസമാജം, പുലുപ്പാറക്കുന്ന് യുവജനസംഘം , കൊടകര ടൗണ്‍, അഴകം യുവജന സംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി, പുത്തുകാവ് യുവതരംഗം, അരുണോദയം യുവജനസംഘം, ഏകലവ്യ ഗാന്ധിനഗര്‍ എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും.

15 ന് വൈകീട്ട് 7 ന് കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റിന്റെ ആഭിമുഖ്യത്തില്‍ പൂനിലാര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ പാനകപൂജയും 18 ന് എതിരേല്‍പ്പും ഉണ്ടാകും.ഷഷ്ഠിദിവസംപുലര്‍ച്ചെ 3 ന് പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേതാണ് ആദ്യ അഭിഷേകം. തുടര്‍ന്ന് ഭക്തജനങ്ങളുടേയും വിവിധകാവടിസംഘങ്ങളുടേയും അഭിഷേകം നടക്കും. രാവിലെ ആതിഥേയകാവടിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ അഭിഷേകക്കാവടിയും വൈകീട്ട് ഭസ്മക്കാവടിയുംഉണ്ടാകും. ഉച്ചക്കും രാത്രിയും 12 മണിയോടെ സെറ്റുകള്‍ പൂനിലാര്‍ക്കാവ്‌ദേവിക്ഷേത്രസന്നിധിയിലെത്തിത്തുടങ്ങും. പത്രസമ്മേളനത്തില്‍ ഷഷ്ഠി ആഘോഷക്കമ്മിറ്റി ജന.കണ്‍വീനല്‍ കൃഷ്ണകുമാര്‍ പുളിനാട്ട്, പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡണ്ട് ഇ.കൃഷ്ണന്‍നായര്‍, സെക്രട്ടറി ഇ.രവീന്ദ്രന്‍, കമ്മിറ്റിയംഗങ്ങളായ എം.കെ.രാമകൃഷ്ണന്‍, പി.ഡി. അനൂപ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!