Breaking News

കേരളത്തെ ബംഗാള്‍ ആക്കാന്‍ ശ്രമിക്കരുത്: ടി.യു.രാധാകൃഷ്ണന്‍

KDA Congress Dharna Nadathiകൊടകര : കേരളത്തെ ബംഗാള്‍ ആക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍. കൊടകര കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.പി.എം. ബി.ജെ.പി. അക്രമരാഷ്ട്രീയത്തിനും ഭീകര വാഴ്ചക്കുമെതിരെ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. സെക്രട്ടറി ജോസ് വള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

കൊടകര കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി.ജി. ബാലചന്ദ്രന്‍, ബ്ലോക്ക് സെക്രട്ടറി ഒ.എസ്. ചന്ദ്രന്‍, മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, എം.കെ. ഷൈന്‍, ഡെല്‍ജിത്ത് ഞര്‍ലേലി, ജെസ്റ്റിന്‍ പൊന്‍മിനിശ്ശേരി, കെ.എല്‍.ജയന്‍, കോടന നാരായണന്‍കുട്ടി, ടി.വിനയന്‍, പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, മിനിദാസന്‍, ഇ. ഗിരീശന്‍, പ്രനില ഗിരീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!