Breaking News

ഉളുംബതുംകുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ആറു പേര്‍ക്ക് പരിക്ക്

aCCIDENT

കൊടകര : ദേശീയ പാത ഉളുമ്പത്തുകുന്നില്‍ നിര്‍ത്തിയിട്ട കാറിനു പിറകില്‍ മറ്റൊരു കാറിടിച്ച് ഒരാള്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. കോതമംഗലം പെരിയകണ്ണി രാമന്‍കുളം വീട്ടില്‍ ഖാദറിന്റെ മകന്‍ സുഹൈല്‍ (26) ആണ് മരിച്ചത്. കോതമംഗലത്തുനിന്നും തൃശൂര്‍ക്ക് വരികയായിരുന്നു ഇവര്‍. കൂടെ യാത്രചെയ്തിരുന്ന കോതമംഗലം വട്ടായിയില്‍ വീട്ടില്‍ മരക്കാറിന്റെ മകന്‍ ഷിഹാബി(30)നും കണ്ണൂര്‍ കാസിമിന്റെ ഭാര്യ റുക്കിയ (54)ക്കും തലക്ക് സാരമായ പരിക്കേറ്റു. ഷിഹാബിന്റെ നില ഗുരുതരമായി തുടരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാര്‍ ദേശീയ പാതയുടെ അരുകില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. നിറുത്തിയിട്ട കാറിന്റെ പുറകില്‍ ഇടിച്ചാണ് മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റത്. രാവിലെ 8 മണിയോടെയാണ് സംഭവം. നിറുത്തിയിട്ട കാറിലുണ്ടായിരുന്ന മലപ്പുറം വാളാഞ്ചേരി പുളിശ്ശേരി കുഞ്ഞാത്തു (54) എന്ന സ്ത്രീക്കു ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കാറില്‍ തന്നെയുണ്ടായിരുന്ന ആഷിഫ് അലി (10), ഡ്രൈവര്‍ തൗഫിക് എന്നിവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!