Breaking News

പുലരി പുരുഷഗണത്തിന്റെ ഞാറ് നടല്‍ ഉത്സവം നടത്തി

KDA Pulary Purusha Sanghamകൊടകര : പുലരി പുരുഷഗണത്തിന്റെ ഞാറ് നടീല്‍ ഉത്സവം പുതുക്കാട് എം.എല്‍.എ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പാടശേഖരത്തിലെ തരിശുകിടക്കുന്ന 5 ഹെക്ടര്‍ സ്ഥലത്ത് ആണ് പുരുഷഗണം നെല്‍കൃഷി ഇറക്കുന്നത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

മറ്റത്തൂര്‍ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.കെ. നന്ദന്‍, വാര്‍ഡ് മെമ്പര്‍ കെ. പ്രസാദ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. മോഹന്‍ദാസ് മാസ്റ്റര്‍, പുലരി പുരുഷഗണം പ്രസിഡന്റ് കെ.വി. അനീഷ്, സെക്രട്ടറി ഷാജു പി.എന്‍., ഖജാന്‍ജി ശിവന്‍ കെ., മറ്റത്തൂര്‍ തൊഴില്‍സേന പ്രസിഡന്റ് സി.വി. ചന്ദ്രന്‍, സെക്രട്ടറി സരള ചന്തു തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!