Breaking News

പണിമുടക്ക് പൂര്‍ണം; അപ്പോളൊ ടയേഴ്‌സില്‍ ചെറിയ സഘര്‍ഷം

kodakaraHarthalകൊടകര: ദേശീയപണിമുടക്ക് കൊടകര മേഖലയില്‍ പൂര്‍ണമായിരുന്നു. കടകളും മററു വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. പേരാമ്പ്ര അപ്പോളൊ ടയേഴ്‌സില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ ബി.എം.എസ് തൊഴലാളികളെ പണിമുടക്ക് അനുകൂലികള്‍ തടയാന്‍ ശ്രമിച്ചത് രാവിലെ ചെറിയ സംഘര്‍ഷത്തിനു കാരണമായി.

കൊടകര പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയതിനെത്തുടര്‍ന്ന് ബി.എം.എസ് തൊഴിലാളഇകള്‍ ജോലിയില്‍ പ്രവേശിച്ചു. കൊടകര ടൗണില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പി.ജി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.പ്രസാദന്‍, വി.എം.ആന്റു, കെ.സി.,ജെയിംസ്, എന്നിവര്‍ നേതൃത്വം നല്‍കി.കോടാലി വെള്ളിക്കുളങ്ങര മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!