Breaking News

ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

KDA SNDP Guru jayanathi Nellayiനെല്ലായി : എസ്.എന്‍.ഡി.പി. യോഗം നെല്ലായി ശാഖയുടെ ആഭിമുഖ്യത്തില്‍ 161 -#ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ശാഖ പ്രസിഡന്റ് കെ.വി. രവി പതാകയുയര്‍ത്തി. ഗുരുപൂജക്കും പ്രാര്‍ത്ഥനകള്‍ക്കും വനിതാസംഘം പ്രസിഡന്റ് സന്ധ്യ അനിലന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ശാഖാതിര്‍ത്തിയായ പന്തല്ലൂരില്‍ നിന്നും പഞ്ചവാദ്യത്തിന്റെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര നടത്തി.

ജയന്തിആഘോഷസമ്മേളനം പുതുക്കാട് യൂണിയന്‍ സെക്രട്ടറി ടി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.വി. രവി അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ബിനു വടക്കേടത്ത്, യൂത്ത് മൂവ്വ്‌മെന്റ് നേതാക്കളായ അഭിലാഷ് പാറമ്മേല്‍, സജയ് ആറ്റുവളപ്പില്‍, കെ.വി. നാരായണന്‍, സുജീഷ് ചുള്ളിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊടകര : എസ്.എന്‍.ഡി.പി. കൊടകര ടൗ 1628 ശാഖയില്‍ ചതയദിനാഘോഷത്തിന്റെ ഭാഗമായി ഗുരുപൂജയും പ്രാര്‍ത്ഥനയും, ദൈവദശകാലാപനവും നടത്തി. കൊടകര യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ സെക്ര’റി കെ.ജി. സതീശന്‍, എം.കെ. രാമകൃഷ്ണന്‍, ഇ.കെ. വേണു, സുബ്രന്‍ പണ്ടാരപറമ്പില്‍, പി.എസ്. സോമന്‍, കെ.എസ്. പരമേശ്വരന്‍, പി.കെ. രവി എിവര്‍ പ്രാര്‍ത്ഥനായോഗത്തിന് നേതൃത്വം നല്‍കി. ശാഖാംഗങ്ങള്‍ പേരാമ്പ്ര ഗുരുപുരത്തേയ്ക്ക് ഘോഷയാത്രയോടെ ഗുരുപുരത്തെത്തി പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.

കോടാലി : എസ്.എന്‍.ഡി.പി. യോഗം വെള്ളികുളങ്ങര 1526 ശാഖയില്‍ ചതയദിനം ആഘോഷിച്ചു. രാവിലെ ഗുരുപൂജ നടു. ശേഷം ഉച്ചയ്ക്ക് മാവിന്‍ചുവട് നി് ആരംഭിച്ച ഘോഷയാത്ര വെള്ളികുളങ്ങരയില്‍ സമാപിച്ചു. കൊടകര യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, യോഗം ഡയറക്ടര്‍ ഇ.ആര്‍. വിനയന്‍, ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ബാബു, ശാഖ പ്രസിഡന്റ് സി.എ. മോഹനന്‍, സെക്ര’റി കെ.ആര്‍. രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.ആര്‍. രാജന്‍ എിവര്‍ പങ്കെടുത്തു. ഘോഷയാത്രയുടെ സമാപനത്തിനുശേഷം പ്രാര്‍ത്ഥനയും പ്രസാദവിതരണവും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!