Breaking News

നഴ്‌സറി പദ്ധതി ഉദ്ഘാടനം ചെയ്തു

മഹാത്മാഗാന്ധി തൊഴില്‍ദാനപദ്ധതിയില്‍ നടപ്പിലാക്കിയ നഴ്‌സറി പദ്ധതിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.
മഹാത്മാഗാന്ധി തൊഴില്‍ദാനപദ്ധതിയില്‍ നടപ്പിലാക്കിയ നഴ്‌സറി പദ്ധതിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

നെല്ലായി : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും പറപ്പൂക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി മഹാത്മാഗാന്ധി തൊഴില്‍ദാനപദ്ധതിയില്‍ നടപ്പിലാക്കിയ നഴ്‌സറി പദ്ധതിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണവും നടത്തി.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, റീന ഫ്രാന്‍സീസ്, കെ. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി പി.ഒ. ജോസഫ്, എ.കെ. പ്രഭാകരന്‍, രേഖ നാരായണന്‍കുട്ടി, ശശികല നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!