കോടാലി :കോടാലി സേവാഭാരതിയുടെ ഓണച്ചന്ത കോടാലിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമ്മുകുല്‍സു അസീസ്, എ.കെ.പുഷ്പാകരന്‍, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. പത്മനാഭസ്വാമി, സേവാഭാരതി കോടാലി പ്രസിഡന്റ് ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പച്ചക്കറിയും വെളിച്ചെണ്ണയില്‍ വറുത്ത ഉപ്പേരി വിഭവങ്ങളും മിതമായ നിരക്കില്‍ ഓണച്ചന്തയില്‍ ലഭ്യമാണ്.