Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ജൈവപച്ചക്കറി വിപണനമേള ആരംഭിച്ചു

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ ജൈവപച്ചക്കറി വിപണനമേളയിലെ ആദ്യസംഭരണം ടോമി കള്ളിയത്തുപറമ്പിലില്‍ നിന്നും ഇടവക വികാരി ഫാ. തോമസ് ആലുക്കല്‍ ഏറ്റുവാങ്ങുന്നു.
കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ ജൈവപച്ചക്കറി വിപണനമേളയിലെ ആദ്യസംഭരണം ടോമി കള്ളിയത്തുപറമ്പിലില്‍ നിന്നും ഇടവക വികാരി ഫാ. തോമസ് ആലുക്കല്‍ ഏറ്റുവാങ്ങുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി വിപണനമേള ആരംഭിച്ചു. ഇടവകയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച കാര്‍ഷിക ഉല്പന്നങ്ങളാണ് മേളയിലൂടെ വിതരണം ചെയ്യുന്നത്. കൂടാതെ പള്ളിയില്‍ തയ്യാറാക്കുന്ന അടപ്രഥമന്‍, ഗോതമ്പ് പായസം എന്നിവ തിരുവോണനാളില്‍ വിതരണം ചെയ്യും.

കേന്ദ്രസമിതി പ്രസിഡന്റ് തോമസ് കല്ലേലി അദ്ധ്യക്ഷത വഹിച്ചു. ആദ്യ സംഭരണം ടോമി കള്ളിയത്തുപറമ്പില്‍ നിന്നും ഇടവക വികാരി തോമസ് ആലുക്കല്‍ ഏറ്റുവാങ്ങി. ആദ്യ വില്പനയുടെ ഉദ്ഘാടനം ഫാ. തോമസ് ആലുക്കല്‍ കൈക്കാരന്‍ സി.പി. തോമസിന് നല്‍കി നിര്‍വ്വഹിച്ചു. അസി.വികാരി ഫാ. റോബി താളിപറമ്പില്‍, സെക്രട്ടറി വര്‍ഗ്ഗീസ് കണ്ണംമ്പിള്ളി, ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി, ആന്റു വെട്ടത്തുപറമ്പില്‍, ജോസ് കോച്ചക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!