Breaking News

സംസ്ഥാന കാര്‍ഷിക കര്‍ഷകതൊഴിലാളിശ്രമശക്തി അവാര്‍ഡ് നേടിയ ഇന്ദിര ലോറന്‍സിന് സ്വീകരണം

സാംസ്‌കാരികസംഘം പ്രസിഡന്റ് ഇ.എല്‍. പാപ്പച്ചനും, ഗ്രാമീണവായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സനും ചേര്‍ന്ന് ഇന്ദിര ലോറന്‍സിന് ഉപഹാരം നല്‍കുന്നു.
സാംസ്‌കാരികസംഘം പ്രസിഡന്റ് ഇ.എല്‍. പാപ്പച്ചനും, ഗ്രാമീണവായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സനും ചേര്‍ന്ന് ഇന്ദിര ലോറന്‍സിന് ഉപഹാരം നല്‍കുന്നു.

കൊടകര : സംസ്ഥാന കാര്‍ഷിക കര്‍ഷകതൊഴിലാളിശ്രമശക്തി അവാര്‍ഡ് നേടിയ ഇന്ദിര ലോറന്‍സിന് മനകുളങ്ങര ഗ്രാമീണവായനശാലയുടെയും സാംസ്‌കാരിക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

സാംസ്‌കാരിക സംഘം പ്രസിഡന്റ് ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അമ്പിളി സോമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികസംഘം പ്രസിഡന്റ് ഇ.എല്‍. പാപ്പച്ചനും, ഗ്രാമീണവായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സനും ചേര്‍ന്ന് ഇന്ദിര ലോറന്‍സിന് ഉപഹാരം നല്‍കി. ലൈബ്രേറിയന്‍ റോസിലി പാപ്പച്ചന്‍, സാംസ്‌കാരികസംഘം സെക്രട്ടറി ബിജു വിശ്വംഭരന്‍, ട്രഷറര്‍ ദിനേഷ് പരമേശ്വരന്‍, വായനശാല സെക്രട്ടറി പ്രമീള തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!