Breaking News

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാല പൂട്ടണം എന്നാവശ്യപെട്ട് യുവമോര്‍ച്ച മാര്‍ച്ച് നടത്തി

bjp marchകൊടകര : കൊടകരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യ – മാംസമാര്‍ക്കറ്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധമാര്‍ച്ച് ബി.ജെ.പി. മണ്ഡലം ടി.വി. ഷാജി ഉദ്ഘാടനം ചെയ്തു.

യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് വാഴക്കാലി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ദേശീയസമിതി അംഗങ്ങളായ പി.എസ്. ശ്രീരാമന്‍, സുധീര്‍ ബേബി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് കെ.സി. ശ്രീജിത്ത്, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എന്‍. തിലകന്‍, യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ വട്ടേക്കാട് എന്നിവര്‍ സംസാരിച്ചു.

കൊടകര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിനെതിരെ നടപടി കൈകൊള്ളുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!