Breaking News

സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രനായകന് മനകുളങ്ങരയിലെ വിദ്യാര്‍ത്ഥികള്‍ കണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിച്ചു

KDA KVUPS Manakulangara APJ Abdul Kalamമനകുളങ്ങര : സ്വപ്നങ്ങളുടെ രാജകുമാരന് വിട .സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രനായകന് കൃഷ്ണവിലാസ് യു.പി. സ്‌കൂള്‍ മനകുളങ്ങരയിലെ വിദ്യാര്‍ത്ഥികള്‍ കണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതിയും കേരളത്തിന്റെ വികസനത്തിനുവേണ്ടി മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന് ഇന്ന് രാഷ്ട്രം വിട ചൊല്ലുന്ന അതേ സമയത്ത് തന്നെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുകൂടി പ്രാര്‍ത്ഥനഗീതങ്ങളോടെ ആദരാഞ്ജലി അര്‍പ്പിച്ചു.

അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുട്ടികള്‍ അണിനിരന്നായിരുന്നു ചടങ്ങ്. കലാമിന്റെ ജീവചരിത്രവും പ്രവര്‍ത്ത മേഖലയും അവതരിപ്പിച്ചു. എക്കാലവും വിദ്യാര്‍ത്ഥികളുടെയും നമ്മുടെയും മനസ്സില്‍ മായാതെ കിടക്കുന്ന ഒരു ചിത്രമാക്കികൊണ്ട് അദ്ദേഹം വിടവാങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!