Breaking News

അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭഗവതിസേവയും നടത്തി

KDA Sarvaiswarya Pooja Kavanadകാവനാട് : കാവനാട് അയ്യങ്കാവ് രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭഗവതിസേവയും നടത്തി. ക്ഷേത്രം തന്ത്രി തപോവനം അശ്വനിദേവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സര്‍വൈശ്വര്യപൂജ, മാതൃപൂജ, ഭജന, കീഴ്ക്കാവിലെ കലശം, പ്രഭാഷണം, പുതിയ ഭാരവാഹികള്‍ക്ക് അധികാരകൈമാറ്റ ചടങ്ങ് എന്നിവ നടന്നു. സ്വകാര്യവ്യക്തി കൈയ്യേറിയ ക്ഷേത്രത്തിന്റെ കീഴ്കാവ് സന്ദര്‍ശിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറെ സ്വീകരിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!