Breaking News

കേരള ലേബര്‍ മൂവ്വ്‌മെന്റ് എസ്.എന്‍.ടി.യു. & കെ.ടി.ഡബ്ല്യൂ.എഫ് സമ്മേളനം നടത്തി

കെ.എല്‍.എം. ന്റെ തൊഴിലാളി ഫോറങ്ങളുടെ സംയുക്തസമ്മേളനം ഇരിങ്ങാലക്കുട പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കെ.എല്‍.എം. ന്റെ തൊഴിലാളി ഫോറങ്ങളുടെ സംയുക്തസമ്മേളനം ഇരിങ്ങാലക്കുട പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കൊടകര : കെ.എല്‍.എം. ന്റെ തൊഴിലാളി ഫോറങ്ങളുടെ സംയുക്തസമ്മേളനം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ഡോ. ആന്റോ കരിപ്പായി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ആളൂര്‍ മാര്‍ തോമ സെന്ററില്‍ ഇരിങ്ങാലക്കുട പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ഉദ്ഘാടനം ചെയ്തു.

ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണവും മെത്രാന്‍ നിര്‍വ്വഹിച്ചു. എസ്.എന്‍.ടി.യു. ജില്ല പ്രസിഡണ്ട് ജോസ് ചിറയത്ത്, കെ.ടി.ഡബ്ല്യു.എഫ്. ജില്ല പ്രസിഡണ്ട് പോള്‍സന്‍ കെ.എല്‍. എന്നിവര്‍ ക്ഷേമനിധി വിശദീകരണം നടത്തി. രൂപത പ്രസിഡന്റ് ജോസ് മാത്യൂ ഊക്കന്‍, എസ്.എന്‍.ടി.യു. രൂപത പ്രസിഡണ്ട് റോയി ചിറയത്ത് എന്നിവര്‍ സംസാരിച്ചു. തൊഴിലാളി ഫോറങ്ങളില്‍ നിന്നായി 500 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!