കനകമല : കനകമല മാര്‍ത്തോമാ തീര്‍ഥകേന്ദ്രത്തില്‍ ശ്ലീഹായുടെ രക്തസാക്ഷിത്വതിരുന്നാള്‍ ഊട്ടുതിരുന്നാള്‍ ആയി വെള്ളിയാഴ്ച ആചരിക്കും. ഇതോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് 5 ന് അടിവാരം പള്ളിയില്‍ കൊടിയേറ്റം നടക്കും വികാരി ഫാ.ജോണ്‍ കവലക്കാട്ട് കാര്‍മികത്വം വഹിക്കും.
വെള്ളിയാഴ്ച രാവിലെ 6 ന് ഊട്ടുവെഞ്ചിരിപ്പ്, 8 ന് മലങ്കരക്രമത്തില്‍ ദിവ്യബലി, 9 ന് കുരുശുമുടിയില്‍ ദിവ്യബലി, ഉച്ചക്ക് 12 നു ലത്തീന്‍ക്രമത്തില്‍ ദിവ്യബലി, വൈകീട്ട് 3 ന് പ്രദക്ഷിണം എന്നിവയുണ്ടാകും. 25000 പേര്‍ക്ക് ഊട്ടുസദ്യ നല്‍കുമെന്ന് വികാരി ഫാ.ഝോണ്‍കവലക്കാട്ട്, ബിജു പുത്തനങ്ങാടി, സിജോയ് പാറക്കല്‍, ഷോജന്‍ വിതയത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.