Breaking News

ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം നടത്തി

MEGHALASAMMELANAMകൊടകര : ഡി.വൈ.എഫ്.ഐ. മറ്റത്തൂര്‍ മേഖല സമ്മേളനവും, പൊതുസമ്മേളനവും നടത്തി. പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ. തൃശ്ശൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ.എ. ജയതിലകന്‍ ഉദ്ഘാടനം ചെയ്തു. വാസുപുരത്ത് നിന്ന് മറ്റത്തൂര്‍കുന്നിലേയ്ക്ക് യുവജനമാര്‍ച്ചു നടന്നു. പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റി അംഗം സോഫിയ മെഹര്‍ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ് വി.എസ്. സുബീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, ഡി.വൈ.എഫ്.ഐ. കൊടകര ബ്ലോക്ക് സെക്രട്ടറി സി.എം. ബബീഷ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എന്‍.വി. വൈശാഖന്‍, ബ്ലോക്ക് ട്രഷറര്‍ എം.വി. സതീഷ് ബാബു, സി.പി.ഐ. (എം.) മറ്റത്തൂര്‍ എല്‍.സി. അംഗങ്ങളായ ടി.എ. ഉണ്ണികൃഷ്ണന്‍, പി.എസ്. പ്രശാന്ത്, ബ്രാഞ്ച് സെക്രട്ടറി എം.എ. സുഗതന്‍, എം.സി. കുമാര്‍, മേഖല സെക്രട്ടറി കെ.എസ്. രഞ്ജിത്ത്, കെ.പി. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ടി.വി. പ്രദീപ്, എം.എസ്. ശ്രീകാന്ത്, ടി.ആര്‍. രാഗേഷ്, വി.എസ്. സിജിന്‍, എന്‍.പി. അഭിലാഷ്, ജെയ്‌കോ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനം പുതിയ ഭാരവാഹികളായി വി.എസ്. സുബീഷ് (പ്രസിഡന്റ്), കെ.എസ്. രഞ്ജിത്ത് (സെക്രട്ടറി), കെ.പി. വാസുദേവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.20150629111019

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!