കൊടകര: ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മൂന്നംഗസംഘം യുവാവിന്റെ കാര്‍ തട്ടിക്കൊണ്ടുപോയി. പേരാമ്പ്ര പുത്തുകാവ് തച്ചില്‍ കണ്ണായി ടോക്‌സി(40)യുടെ മാരുതി എര്‍ട്ടിഗ കാറാണ് ഞായറാഴ്ച രാത്രി പത്തരയോടെ തട്ടിക്കൊണ്ടുപോയത്.
തൃശൂരില്‍നിന്നും വീട്ടിലേക്കുവരികയായിരുന്ന ടോക്‌സിയുടെ കാര്‍ പെരിങ്ങാംകുളത്തുവച്ച് മുമ്പില്‍ കാറില്‍പോയിരുന്ന മൂന്നംഗസംഘം ടയറിനു തകരാറുണ്ടെന്നും പറഞ്ഞ് കൈകാണിച്ചുനിര്‍ത്തിക്കുകയായിരുന്നെന്നും നിര്‍ത്തിയ ഉടനെ മുളകുപൊടി കണ്ണിലെറിഞ്ഞ് ബലമായി തന്നെ പുറത്തേക്കു വലിച്ചിറക്കി അജ്ഞാതസംഘം കാറുമായി കടന്നുകളയുകയായിരുന്നത്രേ.
ടോക്‌സിയുടെ മൊബൈല്‍ഫോണും കാറിലുണ്ടായിരുന്നു.അതിനാല്‍ പെട്ടെന്നു ആരേയും വിളിച്ചറിയിക്കാന്‍ സാധിച്ചില്ല. സംഭവത്തിനുശേഷം ടോക്‌സി നേരെ ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.